ഖത്തർ ; അണ്ടർ 17 ലോകകപ്പ് ​ഫുട്ബാൾ കിക്കോഫ്

ഖത്തർ : . അണ്ടർ 17 ലോകകപ്പ് ​ഫുട്ബാൾ കിക്കോഫിന് ഇനി നൂറുദിനങ്ങൾ കൂടി മാത്രം . ഇത് ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ 27 വരെ ആസ്പയർ സോണിൽ നടക്കും.
ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് . ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ ഒരുങ്ങുന്നത് .2023ൽ ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. കലാശപ്പോരിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ജർമനിയാണ് കിരീടം സ്വന്തമാക്കിയത്. വർഷം തോറും ടൂർണമെന്റ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാ​ഗമായാണ് തുടർച്ചയായി ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.2029വരെ തുടർച്ചയായി ഖത്തറിൽ തന്നെ ആണ് അണ്ടർ 17 ലോകകപ്പ് നടക്കുക .മുൻപ് ലോകകപ്പ് ഫുട്ബാളിനായി ഒരുക്കിയ സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് മത്സരങ്ങൾ നടക്കുന്നത്.