​ബഹ്‌റൈൻ ; ലുലു ഹൈപ്പർ മാർക്കറ്റ് ‘ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ’ ഭ​ക്ഷ്യ​മേ​ള

ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർകെറ്റിൽ ‘ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ’ ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി . 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യാണ് ‘ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ’ ഭ​ക്ഷ്യ​മേ​ള​ക്ക് തുടക്കം കുറിച്ചിരിക്കുന്നത് . അ​വ​ന്യൂ​സ് മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ 13ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ലു​ലു​വി​ന്റെ ഇ​ൻ-​ഹൗ​സ് ഷെ​ഫു​ക​ൾ ത​യാ​റാ​ക്കി​യ സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ, ബ്രെ​ഡു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, കേ​ക്കു​ക​ൾ എ​ന്നി​വ​യും മേളയിൽ ല​ഭ്യ​മാ​ണ്.മേ​ള​യി​ലെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം ഫ്ലേ​വേ​ർ​ഡ് ബ​ട്ട​റു​ക​ളാ​ണ്. ജൂ​ലൈ 30 വ​രെ തു​ട​രു​ന്ന മേ​ള​യി​ൽ ഗ്രോ​സ​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ ഒ​ന്ന് വാ​ങ്ങു​മ്പോ​ൾ രണ്ടാമൂഴത്തിനു 50 ശ​ത​മാ​നം വില കുറവ് ല​ഭി​ക്കും. ഈ ​പ്ര​മോ​ഷ​ൻ അ​വ​ന്യൂ​സി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക.