

മനാമ:നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷ സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ടികഴിഞ്ഞ ദിവസം കാപ്പാലം റെസ്റ്റോറന്റിൽ വെച്ച് ചേർന്ന യോഗത്തിൽ ‘നമ്മളോണം 2025’ എന്ന തലക്കെട്ടിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുവാനും, പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഓണസദ്യ ഒരുക്കുവാനും തീരുമാനിച്ചു.അതെ ചടങ്ങിൽ വെച്ച് ഈ വർഷത്തെ അംഗങ്ങൾക്കുള്ള അംഗത്വ വിതരണ ക്യാമ്പയിൻ ഉത്ഘാടനം ജനറൽ സെക്രട്ടറി സജീർ, മെമ്പർ ഷിപ്പ് സെക്രട്ടറി ശാഹുൽ ഹമീദിന് നൽകി നിർവഹിച്ചു.പ്രസിഡന്റ് ഷുഹൈബ് തിരുവത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്വാഗതം സംഘം രൂപീകരിച്ചു, ചടങ്ങിൽ വിജയൻ നന്ദിയും രേഖപ്പെടുത്തി..”നമ്മളോണം 2025″ ഓണാഘോഷ കമ്മിറ്റീ കൺവീനർ ആയി സമദിനെ തെരഞ്ഞെടുത്തു. വിവിധ ആവശ്യങ്ങൾക്കായി കമ്മിറ്റികൾക്കും രൂപം നൽകി. നിരവധി പ്രവർത്തകരും, കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.







