ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം “ആവണി 2025 “

ബഹ്‌റൈൻ : ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരുമയുടെയും
ഉത്സവമായ ഓണം, മുൻ വർഷങ്ങളിലെന്നപോലെ, ഈ വർഷവും ഇന്ത്യൻ
ക്ലബ്ബിന്റെ ഓണാഘോഷം ആവണി 2025 എന്ന പേരിൽ ഇന്ത്യ ക്ലബ്ബിന്റെ അങ്കണത്തിൽ
നടത്തും .ആവണി 2025 ആഘോഷങ്ങൾ സെപ്റ്റംബർ 18 – 2025 മുതൽ പതാക
ഉയർത്തൽ ചടങ്ങോടെ ആരംഭിക്കും, ഡാൻസ് ധമാക്ക -സീസൺ 2 സിനിമാറ്റിക് നൃത്ത മത്സരവും , പ്രശസ്ത ഡാൻസറായ റംസാൻ മുഹമ്മദ് അതിഥിയായി പങ്കെടുക്കും .തുടർന്ന് വിവിധ ദിവസങ്ങളിലായി തിരുവാതിര ,ഓണപ്പുടവ, ഓണപ്പാട്ട് ,പൂക്കളം ,പായസം, വടംവലി എന്നീ മത്സരങ്ങൾ അരങ്ങേറും.
ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് പ്രശസ്ത ഗായകനും നടനുമായ ആബിദ് അൻവർ, ദിവ്യ നായരും നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും അരങ്ങേറും.ഒൿടോബർ 3 വെള്ളിയാഴ്ച വടംവലി മത്സരവും സഹൃദയ സംഘത്തിൻറെ നാടൻപാട്ടും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 10ന് 3500-ലധികം അംഗങ്ങൾക്ക് രുചികരമായ ഓണസദ്യയും, ഈ വർഷം 1000- ത്തിലധികം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യ ഓണസദ്യക്കുള്ള മികച്ച അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ക്ലബ്ബിന്റെ ഭരണസമിതി ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ജനറൽ കൺവീനറായി സാനി പോൾ കോളെങ്ങാടനെയും , ആവണി 2025 ന്റെ
സുഗമമായ പ്രവർത്തനങ്ങൾക്ക് 51 അംഗങ്ങളുടെ സംഘാടകസമിതിയും
രൂപീകരിച്ചിട്ടുണ്ട്. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി അനിൽകുമാർ ( 39623936) എന്റർടൈൻമെന്റ്, സെക്രട്ടറി എസ്. നന്ദകുമാർ (36433552)അസി. എന്റർടൈൻമെന്റ്. സെക്രട്ടറി റൈസൺ വർഗീസ് (39952725) സാനി പോൾ ( 39855197 )
ഇന്ത്യൻ ക്ലബ്ബ് റിസപ്ഷൻ (17253157)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.