2025 ലെ ആദ്യ പാദത്തിൽ ബഹ്‌റൈന്റെ ജിഡിപി 2.7% വളർച്ച രേഖപ്പെടുത്തി

ബഹ്‌റൈൻ : ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം 2025 ലെ ഒന്നാം പാദത്തിലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ട് പ്രകാരമാണ് 2025 ലെ ആദ്യ പാദത്തിൽ ബഹ്‌റൈന്റെ ജിഡിപി 2.7% വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് .ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്സ് ഡാറ്റ പ്രകാരം, 2025 ലെ ആദ്യ പാദത്തിൽ യഥാർത്ഥ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 2.7% വളർച്ച കൈവരിച്ചു,എണ്ണ ഇതര, എണ്ണ പ്രവർത്തനങ്ങളിലെ വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 2.2% ഉം 5.3% ഉം വർദ്ധനവ് കാരണമായി. എണ്ണ ഇതര, എണ്ണ പ്രവർത്തനങ്ങൾ യഥാക്രമം 2.8% ഉം 4.6% ഉം വർദ്ധിച്ചതിനാൽ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 3.0% വളർച്ച കൈവരിച്ച തായും റിപ്പോർട്ടിൽ പറയുന്നു.2025 ലെ ഒന്നാം പാദത്തിൽ യഥാർത്ഥ ജിഡിപിയുടെ 84.8% എണ്ണ ഇതര പ്രവർത്തനങ്ങൾ സംഭാവന ചെയ്തതായി പറയുന്നു, നിലവിലെ സാമ്പത്തിക പ്രകടനത്തെ പിന്തുണയ്ക്കുന്നതിൽ എണ്ണ ഇതര പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് റിപ്പോർട്ട് എടുത്തുകാണിച്ചു.അതേസമയം, ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര സാമ്പത്തിക, വികസന മാനദണ്ഡങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത് തുടരുകയാണ്. സാമ്പത്തിക വൈവിധ്യവൽക്കരണം, ആഗോള മാനദണ്ഡങ്ങൾ, സംരംഭങ്ങളുടെ ആകർഷണ നടപടികളും സ്വീകരിച്ച് നടപ്പിലാക്കുന്നതിലൂടെ കൂടുതൽ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തൽ സഹായകമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.