
മനാമ : നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട നിലയിൽ അല്ല ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏതൊരു മനുഷ്യനും മനസ്സിലാകും എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങൾ ആയ സ്വാതന്ത്ര്യം ജനാധിപത്യം, മതേതരത്വവും അടക്കം എല്ലാം ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ആണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ പ്രക്ഷോഭങ്ങളുമായി ഇന്ത്യയിൽ എല്ലായിടത്തും സമരങ്ങൾ നടത്തുമ്പോൾ ജനാധിപത്യ വിശ്വാസികൾ അദ്ദേഹത്തിന് പിന്തുണ കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് സുമേഷ് ആനേരി അധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ആയ സ്വതന്ത്രവും, ഭയരഹിതവുമായി ഒരു പൗരന് ഒരു വോട്ട് രേഖപ്പെടുത്തുവനും ഉള്ള അവസരങ്ങൾ ഇല്ലാതാക്കി, യാതൊരു നിയന്ത്രണവും ഇല്ലാതെ രാജ്യം ഭരിക്കുന്ന ആളുകളുടെ അണികൾക്ക് യഥേഷ്ടം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാനും, സൗകര്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം വോട്ട് ചെയ്യുവാനും ഉള്ള അവസരം നൽകി ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഇപ്പോൾ പ്രതികരിച്ചില്ല എങ്കിൽ അടുത്ത തലമുറയോട് കാണിക്കുന്ന വിശ്വാസവഞ്ചന ആയിരിക്കും എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, അഡ്വ ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, ബൈജു മത്തായി,വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒഐസിസി ജില്ലാ പ്രസിഡന്റ് മാരായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്,സുരേഷ് പുണ്ടൂർ, വില്യം ജോൺ,ബിജുബാൽ സി കെ,ശ്രീജിത്ത് പനായി, ബൈജു ചെന്നിത്തല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒഐസിസി നേതാക്കൾ ആയ ഷീജ നടരാജൻ, ബിബിൻ മാടത്തെത്ത്,റോയ് മാത്യു തോമസ്, ഷാജി ദാനി, നൈസാo കാഞ്ഞിരപ്പള്ളി, ഷാജി, അബ്ദുൽ സലാം മുയിപ്പൊത്ത്, ഷാജി ചേരണ്ടത്തൂർ, അനിൽ കൊടുവള്ളി, നൗഷാദ് കുരുടിവീട്, സഹൽ പിലാതോട്ടത്തിൽ, തുളസിദാസ് ചെക്യാട് എന്നിവർ നേതൃത്വം നൽകി.








