നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം

മനാമ : ബഹ്‌റൈനിൽ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ, ജനപ്രിയനായകൻ ദിലീപിന്, ബഹ്‌റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി.ലാൽ കെയേഴ്സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മൊമെന്റോ സമ്മാനിച്ചു.പദ്മഭൂഷൺ മോഹൻലാലുമൊത്തുള്ള തൻ്റെ പുതിയ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ ദിലീപ് ലാല്‍കെയേഴ്സ് ഭാരവാഹികളുമായി പങ്കുവെക്കുകയും കഴിഞ്ഞ 12 വർഷങ്ങളായി ബഹ്‌റൈൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും, എല്ലാ വിധ ആശംസകളും അറിയിക്കുകയും ചെയ്തു.