റയ്യാൻ ഫ്യൂച്ചർ ലൈറ്റ്‌സ്  പ്രോഗ്രാം സെപ് 19 വെള്ളിയാഴ്ച

മനാമ:  ദിശാ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ തലമുറയെ സമൂഹത്തിനും കുടുംബത്തിനും അനുഗുണമുള്ളവരാക്കി മാറ്റാനും, മാറിവരുന്ന വിദ്യാഭ്യാസ രീതികൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കുട്ടികളിൽ സന്നിവേശിപ്പിക്കുന്നതിൽ  അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധ്യാന്യവും മുൻ നിർത്തി റയ്യാൻ സ്റ്റഡി സെന്റർ ഫ്യൂച്ചർ ലൈറ്റ്‌സ് 2 .0 എന്ന പേരിൽ ‘പേരന്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം’ സംഘടിപ്പിക്കുന്നു. ഈ വരുന്ന സെപ്തമ്പർ 19 വെള്ളിയാഴ്ച വൈകിട്ട് 6:15 നു ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മാതാപിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ പാരന്റിംഗ് സെഷനുകളും,  സമ്മർ വെക്കേഷൻ കാലയളവിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സമ്മറൈസ് – 2025’ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം അറിയിച്ചു. പരിപാടിയോടനുബന്ധിച്ചു പ്രത്യേക പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.