

മനാമ : ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 2005 ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ‘ഫ്രണ്ട്‌സ് ഓഫ് അടൂര്‍’ ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്ററന്റ് പാര്‍ട്ടി ഹാളില്‍ നടത്തിയ ഓണ സംഗമത്തില്‍ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍, ടീം സിറ്റാർ മ്യൂസിക് ന്റെ സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു .പ്രസിഡന്റ് ബിനുരാജ് തരകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജുമോൻ പി. വൈ. ഏവരെയും സ്വാഗതം ചെയ്തു. ബി.ഡി.എഫ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ് ആയ ഡോ.ബെസ്സി ജോൺ അലക്സ് യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. രാജേന്ദ്രകുമാർ നായർ, സന്തോഷ് തങ്കച്ചൻ, ബിജു കോശി മത്തായി, അസീസ് ഏഴംകുളം, റീന മാത്യു എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആഗസ്റ് മാസം നാട്ടിൽ വച്ച് നടത്തിയ ചികിത്സാ സഹായ പദ്ധതിയുടെ ഒരു സ്പോൺസർ ആയ ജോൺ കെ അലക്സ് നെ തദവസരത്തിൽ ആദരിച്ചു. കൾച്ചറൽ സെക്രട്ടറി സൂരജ് ജോയ് തരകന്റെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങളുടെ സഹകരണത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുഭാഷ് തോമസ്, സ്റ്റാൻലി എബ്രഹാം, ജോർജ് കെ.ജോർജ്, ഷാജി മത്തായി, ലൂക്കോസ് ഷാബു, റെജി എം.ചെറിയാൻ, അഖിൽ, വനിതാ വേദിയിലെ മറ്റ് അംഗങ്ങളായ ഗ്ലാടിസ് ബിനുരാജ്, വിഷ്ണു പ്രിയ, ശോഭ സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. സൈബു ജോൺ പ്രോഗ്രാം കൺവീനർ ആയും സിബി കെ. ഉമ്മൻ ജോയിന്റ് കൺവീനർ ആയും പ്രവർത്തിച്ചു. വൈസ് പ്രസിഡന്റ വിനോദ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.








