ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്‌റൈനിൽ നടന്നു

മനാമ : ബഹ്‌റൈൻ-സൗദി സഹകരണത്തിന് ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്റൈനിലെ വിജയകരമായി സംഘടിപ്പിച്ചു . ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മൽക്കി എന്നിവർ പങ്കെടുത്ത യോ​ഗത്തിൽ സൗദി സംഘത്തെ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദ് നയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു യോഗം. യോഗത്തിൽ 2024-2025 വർഷങ്ങളിലെ വാർഷിക പ്രകടന റിപ്പോർട്ട് ചർച്ച ചെയ്തു . 2025-2026 വർഷത്തേക്കുള്ള കൗൺസിലിന്റെയും ഉപസമിതികളുടെയും പുതിയ പ്രവർത്തന സമയരേഖ അംഗീകരിച്ചു. കൂടാതെ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്ന തരത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭം കുറിക്കാനും യോഗത്തിൽ തീരുമാനമായി