
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായിക്ക് ബഹ്റൈന്‍ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി.യുടെ പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോൺൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റിന്മാരായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോസുകുട്ടി പി. എന്‍., റവ. മാത്യൂസ് ഡേവിഡ്, റവ. അനൂപ് സാം, റവ ഫാദര്‍ ഡോ. വിവേക് വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകളറിയിച്ചു. ബഹറിനിലെ എക്യുമനിക്കൽ സഭകളുടെ കൂട്ടായ പ്രവർത്തനനങ്ങൾക്ക് മെത്രാപ്പോലീത്ത അദ്ദേഹത്തിൻ്റെ മറുപടി പ്രസംഗത്തില്‍ അഭിനന്ദങ്ങൾ നേരുകയുണ്ടായി. കെ.സി.ഇ.സി. എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സുനിൽ കുമാർ,സുജിത്ത് എബ്രഹാം, ഡിജു ജോൺ മാവേലിക്കര എന്നിവർ പങ്കെടുത്ത യോഗത്തിന് ട്രഷറർ ജെറിന്‍ രാജ് സാം നന്ദി അറിയിച്ചു.








