
ബഹ്റൈൻ : മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം. ഒക്ടോബർ 17ന് അദ്ദേഹം ബഹ്റൈൻ സന്ദർശനത്തിനെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായാണ് വിവരം. മുൻപ് ഒക്ടോബർ 16നായിരുന്നു എത്തുമെന്നറിയിച്ചത്. അദ്ദേഹം പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് വൈകീട്ട് 7ന് നടത്തുമെന്ന് സംഘാടന സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപ്പിള്ള അറിയിച്ചു.







