

ബഹ്റൈൻ : 8 ടീമുകൾ പങ്കെടുത്ത ട്രൈറ്റൻസ് ഇലവൻ സി സി ഫ്രണ്ട്ലി ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രൈറ്റൻസ് ഇലവൻ ജേതാക്കളായി. ബഹ്റൈൻ സീഫ് മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ഫാബ് സിസി യെയാണ് പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ട്രൈറ്റൻസ് ഇലവൻ, ക്യാപ്റ്റൻ വിജേഷിന്റെ (58 റൺസ് 33 പന്തിൽ) നേതൃത്വത്തിൽ നിശ്ചിത 12 ഓവറിൽ 136 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാബ് സിസി യ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ട്രൈറ്റൻസ് ഇലവൻ്റെ വിജേഷ് ആണ് മാൻ ഓഫ് ദി മാച്ച്.
ടൂർണമെൻ്റിലെ മികച്ച ബാറ്റ്സ്മാൻ ഹരിൻ (തമിഴ് വിങ്സ്)
ടൂർണമെൻ്റിലെ മികച്ച ബോളർ അഭിമന്യു (ടീം യു സി ടി )
ടൂർണമെൻ്റിലെ മികച്ച ഫിൽഡർ ജിനേഷ് ഗോപിനാഥ് (ട്രൈറ്റൻസ് ഇലവൻ )വിജയികൾക്ക് ടീം സ്പോൺസർ സുനുകുരുവിളയും (ഗ്രെയ്സ് ടെക് ഇലെക്ട്രിക്കൽ കോൺട്രാക്റ്റിംഗ്) മറ്റു ടീം അംഗങ്ങളും ചേർന്ന് ട്രോഫികൾ കൈമാറി.
നിമൽ, വിബിൻ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.








