വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഈ ക്യാമ്പ് ഒരുക്കുന്നത്. ഒക്ടോബർ 31, വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിനായി സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി അടിസ്ഥാന ടെസ്റ്റുകളും സേവനങ്ങളും സൗജന്യമായി ലഭിക്കും. ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി (SGPT) എന്നിവയുടെ പരിശോധന, വിദഗ്ദ്ധ ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവയും ഉണ്ടാകും. പ്രത്യേക നിരക്കിൽ സ്തന പരിശോധന, 6.5 BD-ക്ക് ക്യാഷ് വൗച്ചർ, ഗൈനക്കോളജിസ്റ്റ് കൺസൾട്ടേഷൻ: സൗജന്യ വൗച്ചറുകൾ. കൂടാതെ, വിറ്റാമിൻ ഡി വിറ്റാമിൻ ബി 12 എന്നീ ടെസ്റ്റുകൾ 3 BD എന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും വിദഗ്ദ്ധോപദേശം നേടാനുമുള്ള ഈ അവസരം എല്ലാ പ്രവാസി സുഹൃത്തുക്കളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകൾ: 34230825 (ശ്രീരാജ്), 3218 7940 (ബിജു), 3389 6271 (സനിൽ), 3779 0277 (സൈജു)