സ്തനാർബുദ ബോധവത്കരണഭാഗമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കെ.പി. എഫ് ലേഡീസ് വിംങ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിൻ്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെൻ്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ് ഫ്ലാഗ്ഗ് ഓഫ് ചെയ്ത സൈക്ലത്തോൺ ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനനൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ സന്നിഹിതരായി. കെ.പി.എഫ് ലേഡീസ് വിംങ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ ജോയിൻ്റ് കൺവീനർമാരായ ഷെറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. എക്സിക്യുട്ടീവ് മെമ്പർമാരും ചിൽഡ്രൻസ് വിങും പങ്കെടുത്തു. ചടങ്ങിൽ ചിൽഡ്രൻസ് വിങ് നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. അൽ ഹിലാൽ മെഡിക്കൽ സെൻ്റർ നല്കിയ ബ്രസ്റ്റ് അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം, കോമൺ ഹെൽത്ത് ചെക്കപ്പ് എന്നിവയുടെ ഡിസ്കൗണ്ട് കൂപ്പണുകളും പ്രോഗ്രാമിൽ വിതരണം ചെയ്തു.