സി.എം.എസ് കോളജ്, കോട്ടയം അലുംനി അസോസിയേഷൻ ‘വിദ്യാസൗഹൃദം’

ബഹ്‌റൈൻ : സി.എം.എസ് കോളജ്, കോട്ടയം അലുംനി അസോസിയേഷൻ ‘വിദ്യാസൗഹൃദം’ബഹ്‌റൈൻ ചാപ്റ്റർ സെഗായയിലെ ബഹ്‌റൈൻ മലയാളി സി.എസ്.ഐ ദേവാലയ പ്രാർഥനാ ഹാളിൽ ഫെല്ലോഷിപ്പ് ഗെറ്റ്-ടുഗെതർ സംഘടിപ്പിച്ചു.യോഗം ബഹ്‌റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരി റവ. മാത്യൂസ് ഡേവിഡ് അധ്യക്ഷത വഹിച്ചു. സി.എം.എസ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറുംഅലുംനി അഫയേഴ്സ് കോഓർഡിനേറ്ററുമായ പ്രൊഫ. ജേക്കബ് ഈപ്പൻ കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.വിവിധ ബാച്ചുകളിലായി പഠിച്ച ഏകദേശം 30 അലുംനി അംഗങ്ങൾ ഒരുമിച്ച് കൂടി പഴയ കോളജ് ദിനങ്ങളുടെ ഓർമ്മ പുതുക്കി സൗഹൃദങ്ങൾ പങ്കുവെച്ചു. ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സംബന്ധിച്ച് ആലോചനകളും നടന്നു. യോഗം പുതിയ കമ്മിറ്റി രൂപീകരണത്തോടെ സമാപിച്ചു.
പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങൾ:
പ്രസിഡന്റ് – ശ്രീ. സുധിൻ ഏബ്രഹാം
വൈസ് പ്രസിഡന്റ് – ശ്രീ. ബിനോയ് കെ.ജെ.
സെക്രട്ടറി – ശ്രീ. മോഹൻ ജോർജ്
ജോയിന്റ് സെക്രട്ടറി – ശ്രീമതി ബീന സുനിൽ
ട്രഷറർ – ശ്രീ. സഞ്ജു ജേക്കബ്

കമ്മിറ്റി അംഗങ്ങൾ:
ശ്രീ. അനുഷ് ചാണ്ടി
ശ്രീ. ജേക്കബ് കെ. ജേക്കബ്
ശ്രീ. ബിബിൻ സാമുവൽ
ശ്രീ. സാജൻ കുരുവില്ല
ശ്രീമതി.മധു ഫിലിപ്പ്
ശ്രീമതി.സിന്ദു ആനി
ശ്രീമതി. ശ്രീജ ബോബി
എക്‌സ്‌-ഓഫീഷിയോ ഘടന താഴെ ചേർക്കുന്നു.

  1. പ്രിൻസിപ്പൽ – ചെയർപേഴ്സൺ
  2. സി.എസ്.ഐ ചർച്ച് വികാരി – ഉപദേഷ്ടാവ്
  3. അലൂംനി കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കോഓർഡിനേറ്റർ – പ്രത്യേക ക്ഷണിതാവ്.