ബഹ്‌റൈനിൽ മലയാളി യുവാവ് മരണമടഞ്ഞു

ബഹ്‌റൈൻ : തിരുവല്ല കുന്നംതാനം മുല്ലക്കൽ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകൻ വിബിൻ ബാബു (45 ) ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സൽമാബാദിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു .
.ഭാര്യ സെൽമ കാരക്കൽ മണമേൽ കുടുംബാഗം ആണ്.. സഹോദരി അഡ്വ : വിബിത ബാബു (മഹിളാ കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി )മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു .