ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ്

മനാമ : ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ് കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ നിർവഹിച്ചു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗൾഫിലെ തന്നെ ആദ്യ ദേവാലയമാണ്. ഇടവകയുടെ 14 -മത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 7ന് വെള്ളിയാഴ്ച കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും . രാവിലെ കുർബാന, റാസ, ആശീർവാദം തുടർന്ന് നേർച്ച വിളമ്പും നടത്തപ്പെടും തുടര്‍ന്ന് 11.30 മുതല്‍ ഹാർവെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കും എന്ന് ഇടവകയുടെ വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രെസ്റ്റീ ലിബിൻ മാത്യു, സെക്രട്ടറി സ്റ്റീഫൻ ജേക്കബ്‌ എന്നിവർ അറിയിച്ചു.