അറബി കോഴ്സ് ഉൽഘാടനം നിർവ്വഹിച്ചു

മനാമ: അൽമന്നാഇ കമ്മ്യൂണിറ്റിസ് അവെയർനെസ്സ് സെന്റർ (മലയാള വിഭാഗം) മലയാളികൾക്കായി സംഘടിപ്പിക്കുന്ന അറബിക് കോഴ്‌സിന്റെ ഉൽഘാടനം അൽമന്നാഇ അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ഡോ. സഅദുല്ല അൽമുഹമ്മദി നിർവ്വഹിച്ചു.വിശുദ്ധ മാസത്തിൽ, വിശുദ്ധനായ ദൂതനിലൂടെ, വിശുദ്ധനായ പ്രവാചകനിലേക്ക് ഇറക്കപ്പെട്ട പരിശുദ്ധമായ ഗ്രന്ഥത്തിന്റെ ഭാഷയായ അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി.അൽമന്നാഇ മലയാള വിഭാഗം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ നടക്കാനിരിക്കുന്ന കോഴ്‌സിന്റെ വിവരണം കോഴ്‌സ് മെന്റർ വസീം അഹ്മദ് അൽഹികമി നിർവ്വഹിച്ചു. അറബി ഭാഷയുടെ പ്രത്യേകതകൾ, മറ്റു ഭാഷയിൽ നിന്ന് അത് എങ്ങിനെ വ്യതിരിക്തമാണ് എന്നുള്ളതും അദ്ദേഹം അവതരിപ്പിച്ചു.കോഴ്സിന്റെ കാലാവധി മറ്റു വിവരങ്ങളെ കുറിച്ച് അബ്ദു ലത്വീഫ് ആലിയമ്പത്ത് വിശദീകരിച്ചു. ബിനു ഇസ്മാഈൽ നന്ദി പ്രകാശിപ്പിച്ചു.