
മനാമ : ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐഎസിന് ഇന്ത്യൻ പൊതുസമൂഹം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെയും എഡ്യൂപാർക്ക് സ്ഥാപനവും സംയുക്തമായി സ്വീകരണം നൽകും . നവംബർ മാസം ആറാം തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് സഖയ്യയിലുള്ള എഡ്യൂ പാർക്ക് സമുച്ചയത്തിൽ വച്ച് സ്വീകരണ യോഗം നടത്തും . അദ്ദേഹത്തിൻറെ സന്ദർശന വേളയിൽ സ്റ്റുഡൻസ് ഗാർഡൻസ് ഫോറം എഡ്യൂ പാർക്കുമായി സഹകരിച്ച് മിനി മാത്ത് ഒളിമ്പ്യാഡ് നവംബർ മാസം 7, 8 തീയതികളിൽ നടത്തപെടുമെന്നും സംഘാടകർ അറിയിച്ചു . അദ്ദേഹത്തിൻറെ വിദ്യാഭ്യാസ ഭരണ പ്രവർത്തനങ്ങളുടെ പരിചയസമ്പന്നത കുട്ടികളുമായി പങ്കുവയ്ക്കാനുള്ള ഒരു അവസരം കൂടിയാണ് ഒരുക്കുന്നത്.ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നായി 50 ഓളം കുട്ടികൾ പ്രത്യേക പരുപാടിയിൽ പങ്കെടുക്കും . വാർത്താ സമ്മേളനത്തിൽ എഡ്യുപാർക് ചെയർമാൻ എബ്രഹാം ജോൺ , ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ , റിജിന ഇസ്മായിൽ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻറ് വിദ്യാധരൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സഹകാരികളായ ഹരീഷ് നായർ , സായിദ് ഹനീഫ് , വിജയ് വിജയകുമാർ പി റിച്ചാർഡ് കൊന്നക്കൽ ഇമ്മാനുവേൽ എന്നിവർ പങ്കെടുത്തു .








