

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ ഗണിത ദിന ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വിശകലന ചിന്തയും ഗണിതശാസ്ത്ര ജിജ്ഞാസയും വളർത്തുന്നതിനുള്ള സ്‌കൂൾ ഗണിത വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ ശ്രദ്ധേയമായി. മാത്ത് ടാലന്റ് സെർച്ച് എക്സാമിനേഷൻ (എംടിഎസ്ഇ), മോഡൽ നിർമ്മാണം, ഡിസ്പ്ലേ ബോർഡ് മത്സരം, ക്വിസ്, സിമ്പോസിയം എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു. ഗണിതശാസ്ത്രത്തിൽ താൽപ്പര്യം ഉണർത്തുന്നതിനും യുക്തിസഹവും പ്രശ്നപരിഹാര കഴിവുകളും ഉള്ള യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുമാണ് ഓരോ പരിപാടിയും രൂപകൽപ്പന ചെയ്തിരിരുന്നത്. വ്യത്യസ്ത ഗ്രേഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ ഗണിതശാസ്ത്ര കഴിവും സർഗ്ഗാത്മകതയും കൂട്ടായ്മയും മത്സരങ്ങളിൽ പ്രദർശിപ്പിച്ചു. നാല് മുതൽ എട്ടു വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾ ഗണിതശാസ്ത്ര അഭിരുചി നിർണ്ണയിക്കുന്ന എംടിഎസ്ഇ പരീക്ഷയിൽ പങ്കെടുത്തു. നാലാം ക്ലാസ്സിൽ റോഷൻ ഹരി ഒന്നാം സ്ഥാനവും, ഗ്യാൻ നവീൻ രണ്ടാം സ്ഥാനവും, ഐഡൻ അനിൽ മൂന്നാം സ്ഥാനവും നേടി. അഞ്ചാം ക്ലാസ്സിൽ ധ്യാൻ നിഷാന്ത് ഒന്നാം സ്ഥാനവും, സ്റ്റീവ് എമിൽ രണ്ടാം സ്ഥാനവും ഇവാൻ ബേസിൽ ജിതിൻ മൂന്നാം സ്ഥാനവും നേടി. ആറാം ക്ലാസ്സിൽ ജമീഉൽ ഇസ്ലാം ഒന്നാം സ്ഥാനവും, അർപിത് ജെ. പിള്ള രണ്ടാം സ്ഥാനവും, ഫാബിയോ അൻസൽ മൂന്നാം സ്ഥാനവും നേടി. ഏഴാം ക്ലാസ്സിൽ സാൻവി ചൗധരി ഒന്നാം സ്ഥാനവും, ദേവാൻഷി ദിനേശ് രണ്ടാം സ്ഥാനവും നേടി. ആരവ് ശ്രീവാസ്തവ, അഭയ് അഭിലാഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. എട്ടാം ക്ലാസിൽ ആദ്യ സമീരൻ ഒന്നാമതെത്തി. അവ്വാബ് സുബൈർ രണ്ടാം സ്ഥാനത്തും നൈതിക് നന്ദ, അദിതി സജിത്ത് എന്നിവർ മൂന്നാം സ്ഥാനത്തും എത്തി. നാല് മുതൽ എട്ടു വരെയുള്ള ക്ലാസ് വിദ്യാർത്ഥികൾ സ്റ്റിൽ മോഡൽ നിർമ്മാണ മത്സരത്തിൽ സജീവമായി പങ്കെടുത്തു. നാലാം ക്‌ളാസിൽ സ്റ്റിൽ മോഡൽ നിർമ്മാണ മത്സരത്തിൽ ഡെബോറ സാഷ എഡ്വിൻ, ഇഷാൻ കൃഷ്ണ സുനിൽ , ജെഫ് ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ചാം ക്ലാസിൽ, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഷാസിയ മെഹ്നാസ് , പ്രത്യുഷ ഡേ , സിയാൻ മുഹമ്മദ് എന്നിവർക്ക് ലഭിച്ചു. ആറാം ക്ലാസിൽ, ഇവാനിയ റോസ് ബെൻസൺ , ആരോഹി സിയാൻ , ഇഷാൻ കൃഷ്ണ പി എന്നിവർ വിജയികളായി. ഏഴാം ക്‌ളാസിൽ അദ്വൈത് രതീഷ് ഒന്നാം സ്ഥാനവും ആദിത്യ പ്രതീപൻ രണ്ടാം സ്ഥാനവും , വൈഗ ഹരിലാൽ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസ്സിൽ പങ്കെടുത്തവരിൽ നിരഞ്ജൻ സെന്തിൽ കുമാർ ഒന്നാം സ്ഥാനവും മിൻഹ ഫാത്തിമ രണ്ടാം സ്ഥാനവും ലക്ഷിഹ ശ്രീരവി മൂന്നാം സ്ഥാനവും നേടി. സീനിയർ വിദ്യാർഥികൾ സിമ്പോസിയം മത്സരത്തിൽ മികച്ച ഗവേഷണവും അവതരണ വൈദഗ്ധ്യവും പ്രദർശിപ്പിച്ചു. ലെവൽ എയിൽ ദർശന സുബ്രഹ്മണ്യൻ ഒന്നാം സ്ഥാനവും ജോയൽ ഷൈജു രണ്ടാം സ്ഥാനവും , ശശിനി ജ്ഞാനശേഖരൻ മൂന്നാം സ്ഥാനവും നേടി. സിമ്പോസിയം ലെവൽ ബിയിൽ അരീന മൊഹന്തി ഒന്നാം സ്ഥാനവും തഹ്‌രീം ഫാത്തിമ രണ്ടാം സ്ഥാനവും അവന്തിക അനിൽകുമാർ മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ അഭിജിത്ത് ബിനു, മുഹമ്മദ് യാസിർ നസീം, റിക്ക മേരി റോയ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനം. ജോയൽ റെജി , ഹിഷാം അബ്ദുൾ റഹ്മാൻ, ഉമ ഈശ്വരി എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. മാധവ് വ്യാസ്, രോഹിൻ രഞ്ജിത്ത്, മെർലിൻ സാറ ബിനോയ് എന്നിവരടങ്ങുന്ന ടീമിനാണ് ക്വിസ്സിൽ മൂന്നാം സ്ഥാനം. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഹസീന സലിം എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.








