നിയാർക് സ്പർശം 2025 വേറിട്ട അനുഭവമായി

മനാമ: “നിയാർക്”‌ (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) ബഹ്‌റൈൻ ചാപ്റ്റർ അൽ അഹ്‍ലി ക്ലബ്ബിൽ സംഘടിപ്പിച്ച “സ്പർശം 2025” പരിപാടി പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്റലിസം ഷോ ട്രിക്ക്സ് മാനിയ 2.0 യിലൂടെ വേറിട്ട അനുഭവമായി. ഷോ കഴിഞ്ഞപ്പോൾ സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കി. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്തു. അൽഉബാഫ് അറബ് ഇന്റർനാഷണൽ ബാങ്ക് സിഇഒ ഹസൻ ഖലീഫ അബുൽഹസൻ വിശിഷ്‌ടാഥിതിയായിരുന്നു. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയാർക്കിന്റെ പ്രവർത്തനങ്ങൾ ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനിസ് ടി. കെ എന്നിവർ വിശദീകരിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ഉസൈർ പരപ്പിൽ പങ്കെടുത്തു. സംഘാടക സമിതി രക്ഷാധികാരികളായ ഡോ: പി. വി. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, നിയർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ്. കെ. കെ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ കൺവീനർ ഹനീഫ് കടലൂർ സ്വാഗതവും, നിയാർക്ക്‌ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് നന്ദിയും രേഖപ്പെടുത്തി. വിനോദ് നാരായണൻ യോഗ നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളായ അസീൽ അബ്ദുൽറഹ്മാൻ, നൗഷാദ് ടി .പി, അനസ് ഹബീബ്, ജൈസൽ അഹ്മദ്, ഹംസ കെ. ഹമദ്, സുജിത്ത് പിള്ള, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻപുരയിൽ, ജമീല അബ്ദുൾറഹ്മാൻ, സാജിദ കരീം, ആബിദ ഹനീഫ്, അഭി ഫിറോസ്, സംഘാടക സമിതിയുടെയും വനിതാ വിഭാഗത്തിന്റെയും പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.