വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി

മനാമ : ബഹ്‌റിനിലെ തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.ഗുദേബിയ സംഗീത റസ്‌റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ആയ സുധീർ തീരുനിലത്ത് ശ്രീ വികാസിന് ഉപഹാരം നൽകി. തന്റെ ഔദ്യോഗിക കാലഘട്ടത്തിൽ ശ്രീ വികാസ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് നൽകിയ സേവനത്തിനു പി എൽ സി നന്ദി രേഖപ്പെടുത്തി.
പി എൽ സി ഗവണിംഗ് കൌൺസിൽ മെമ്പർമാരും വർക്കിംഗ്‌ കമ്മിറ്റി മെമ്പർമാരും പങ്കെടുത്ത ചടങ്ങിൽ അഡ്വക്കേറ്റ് താരിഖ് അൽ ഓവാനും സന്നിഹിതനായിരുന്നു