ബഹ്റൈൻ ദേശീയദിനാഘോഷംഈദുൽവതൻ സമുചിതമായി ആചരിച്ച് കെ എം സി സി ബഹ്‌റൈൻ

മനാമ: 54ാംമത് ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈന് ആശംസകൾ സമർപ്പിച്ചു കൊണ്ട് കെ എം സി സി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഇൻ്റോ – അറബ് കലാപ്രകടനങ്ങളിലൂടെ ആചരിച്ചു. ബഹ്റൈൻ ദേശീയഗാനാലാപനത്തോടെ തുടക്കം കുറിച്ച സാംസ്കാരിക സംഗമം ആക്റ്റിംങ്ങ് പ്രസിഡൻ്റ് എ പി ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ പാർലിമെൻ്റഗം ഹിസ് എക്സലൻസി അഹമ്മദ് സബാ അൽസലൂം ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് കുരുന്നുകൾ കാഴ്ചവെച്ച അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് എന്നീ കലാപ്രകടനങ്ങൾ സാംസ്കാരിക സംഗമത്തിന് മികവേകി. കെ എം സി സി സംസ്കാരിക വിഭാഗമായ ഒലീവ് കോൽകളി സംഘം കാഴ്ചവെച്ച പ്രകടനം സ്രോതാക്കളിൽ നവ്യാനുഭൂതി പകർന്നു. സംസ്ഥാന സെക്രട്ടറി അഷറഫ് കാട്ടിൽപീടിക ആമുഖഭാഷണവും
മുൻ സംസ്ഥാന പ്രസിഡൻ്റ് കുട്ടൂസ മുണ്ടേരി ,ആശംസ പ്രഭാഷണവും നിർവ്വഹിച്ചു. അറബ് പ്രമുഖൻ ഹുസൈൻ അൽ സലൂം
സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈ പമംഗലം, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാമ്പള്ളി, എൻ അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി, എസ് കെ നാസർ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര സ്വാഗതവും
വൈസ് പ്രസിഡൻ്റ് സലീം തളങ്കര നന്ദിയും പറഞ്ഞു.