ബഹ്‌റൈൻ ഇന്ത്യൻ എംബസി  ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പരാതികൾക്ക് പരിഹാരം കാണുന്നതിനായി  ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിച്ചു  . ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിൽ കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ദരും പങ്കെടുത്തു . 19 തൊഴിലാളികൾ ഉൾപ്പെടെ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓപ്പൺഹൗസിൽ പങ്ക് വെച്ചു. പ്രവാസികളുടെ പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച ‘മദദ് 2.0’ പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിനോടനുബന്ധിച്ച് നടന്നു.