

മനാമ:ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്റൈൻ ഫോറം” (VOT) യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക ജനറൽ ബോഡി യോഗം, 2025 ഡിസംബർ 26-ന് സൽമാനിയയിലെ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്നു.VOT പ്രസിഡന്റ് സിബി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്: മനോജ് എം, യോഗ നടപടികൾ നിയന്ത്രിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി: അരവിന്ദ് പി ജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ: മണിലാൽ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ബഹ്റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ ക്ഷേമത്തിനായി ശക്തമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ VOT-യുടെ പുതിയ നേതൃത്വത്തെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ് ഭാരവാഹികൾ: പ്രസിഡന്റ് – സിബി കുര്യൻ തോമസ്വൈസ് പ്രസിഡന്റ് /മീഡിയ സെൽ കൺവീനർ- ആനന്ദ് വേണുഗോപാൽ നായർജനറൽ സെക്രട്ടറി – വിനീഷ് എസ് , ട്രഷറർ – മണിലാൽ കെ
, ജോയിന്റ് സെക്രട്ടറി – പ്രദീപ് മാധവൻ , മെമ്പർഷിപ്പ് സെക്രട്ടറി – പി.കെ ജയചന്ദ്രൻ , എന്റർടൈൻമെന്റ് സെക്രട്ടറി – അംജിത് എം , സ്പോർട്സ് സെക്രട്ടറി – ശരൺ മോഹൻ , ജീവകാരുണ്യ വിഭാഗം സെക്രട്ടറി – മൂർത്തി എസ് ദാസ് , ഗതാഗത വിഭാഗം സെക്രട്ടറി – അജിത്ത് കുമാർ , എക്സിക്യൂട്ടീവ് അംഗങ്ങൾ:
സെൻ ചന്ദ്രബാബു, ഷാംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്. വി. അതോടൊപ്പം VOT വനിത വേദി (2026–2028) യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു. വനിത വിഭാഗം ഭാരവാഹികൾ:
പ്രസിഡന്റ് – ഷീബ ഹബീബ്, വൈസ് പ്രസിഡന്റ് – പ്രിയങ്ക മണികണ്ഠൻ, സെക്രട്ടറി – നിമ്മി എസ്. വി
, ജോയിന്റ് സെക്രട്ടറി – മിനി സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി – സുനി സെൽവരാജ്, മെമ്പർഷിപ്പ് സെക്രട്ടറി(s) – രഞ്ജിനി രാമചന്ദ്രൻ,രജനി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷബീല റസൂൽ, സന്ധ്യ സതീഷ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2026–2028 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്, ജനുവരി 16, 2026-ന് വൈകുന്നേരം 4 മണി മുതൽ സെഗായയിലെ കെ.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന “സൗഹൃദരാവ് 2026” പരിപാടിയുടെ ഭാഗമായി നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.പുതിയ കമ്മിറ്റിയുടെ കാലയളവിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും കൂടുതൽ പ്രാധാന്യം നൽകി സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം അറിയിച്ചു.







