ഹോപ് ബഹ്റൈന് പുതിയ ഭാരവാഹികൾ

മനാമ: പത്തുവർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റിന്റെ (പ്രതീക്ഷ) വാർഷിക പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.ഗുദൈബിയയിലെ ചായക്കട റസ്റ്റോറന്റിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഹോപ്പിന്റെ പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷനായി. ഹോപ് സെക്രട്ടറി ജയേഷ് കുറുപ്പ് കഴിഞ്ഞ പ്രവർത്തന കാലയളവിൽ ഹോപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
അർഹരായ പ്രവാസി സഹോദരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട ഫുഡ് കിറ്റുകൾ, ഗൾഫ് കിറ്റുകൾ, എയർ ടിക്കറ്റ്, യാത്രാസഹായം, ഹോസ്പിറ്റൽ ശുശ്രൂഷകൾ, മരുന്ന്, ചികിത്സസഹായം, രക്തദാനം, നിയമസഹായം തുടങ്ങി വിവിധ മേഖലകളിലായി ആയിരത്തിലധികം സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചതായി സെക്രട്ടറി വിശദമായ റിപ്പോർട്ടിലൂടെ അറിയിച്ചു. ട്രഷറർ താലിബ്.ജാഫർ, വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരിആയ ഷബീർ മാഹി വരണാധികാരിയായി (2026 -2027) വർഷത്തേക്കുള്ള കമ്മിറ്റിയെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.

മനോജ് സാംമ്പൻ (പ്രസിഡന്റ്),
ഷാജി മൂതല (വൈസ് പ്രസിഡന്റ്),
ശ്യാംജിത്ത് കമൽ (സെക്രട്ടറി),
പ്രശാന്ത് (ജോയിന്റ് സെക്രട്ടറി),
വീപീഷ് പിള്ള (ട്രഷറർ), അഫ്സൽ മേലോട്ട് (മീഡിയ കൺവീനർ)
അബ്ദുൾ റസാഖ്, അജിത്ത് കുമാർ,
മുഹമ്മദ് അൻസാർ
അഷ്കർ പൂഴിത്തല,
ബോബി പുളിമൂട്ടിൽ,
ഫൈസൽ പട്ടാണ്ടി,
ഗിരീഷ് പിള്ള, ജയേഷ് കുറുപ്പ്, ജെറിൻ ഡേവിസ്,
ജോഷി നെടുവേലിൽ,
മുജീബ് റഹ്മാൻ,
നിസാർ മാഹി,
നിസാർ കൊല്ലം,
പ്രകാശ് പിള്ള,
പ്രശാന്ത് ഗോപി,
പ്രിന്റു ഡെല്ലസെ,
മുഹമ്മദ് റഫീഖ്,
റംഷാദ് അബ്ദുൽഖാദർ,
റോണി ഡൊമിനിക്ക്,
സാബു ചിറമേൽ,
ഷാജി എളമ്പിലായി,
ഷബീർ മാഹി,
ഷിബു പത്തനംതിട്ട,
ഷിജു.സി.പി,
സിബിൻ സലിം,
സുജീഷ് കുമാർ
താലിബ് ജാഫർ
എന്നിവരാണ് 2025 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ.
ഷബീർ മാഹി സ്വാഗതം പറഞ്ഞ യോഗത്തിന് ഷാജി മൂതല നന്ദി പറഞ്ഞു.
ഹോപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.3611 1478 ( മനോജ് സാംമ്പൻ ), 3985 9551 ( ഷാജി മൂതല), 3554 1033 (ശ്യാംജിത്ത് )
6660 8282 (അഫ്സൽ മേലോട്ട്)