ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. കെ.പി എഫ് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ഡ്രൈവ് ജോയ്ൻ്റ് കൺവീനർ മാരായ ഷെറിന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നിയന്ത്രിച്ചു. ലേഡീസ് വിംഗ് പ്രതിനിധികൾ, കെ.പി.എഫ് ഒഫീഷ്യൻസ്, രക്ഷാധികാരികൾ, എക്സിക്യുട്ടീവ് മെമ്പേഴ്സ്, കെ.പി.എഫ് മെമ്പേഴ്സ് എന്നിവർ പങ്കെടുത്തു വിജയിപ്പിച്ചു.