
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി നാലിന് അവസാനിക്കും എന്ന് സംഘാടക സമതി അറിയിച്ചു. ബഹ്റൈന് പ്രകൃതി നൽകിയ സൗന്ദര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്ന ആളുകൾക്ക് ഹർഷം 2026 ന്റെ സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് ഹർഷം 2026 ന്റെ ചെയർമാൻ സൈദ് എം എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് ഷാജി തോമസ് ( 36334296) ഫോട്ടോഗ്രഫി മത്സര കമ്മറ്റി കൺവീനർമാരായ എ പി മാത്യു ( 36192950) സിമി പ്രിൻസ് ( 38355122) എന്നീ നമ്പറുകളിൽ അറിയുവാൻ സാധിക്കും എന്ന് സംഘാടകർ അറിയിച്ചു.








