ബഹ്റൈൻ : ഈ മാസം രണ്ടിന് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപെട്ടു അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി . പതിനഞ്ചു ദിവസത്തേക്കാണ് ലോവർ ക്രിമിനൽ കോടതി കാലാവധി നീട്ടിയിരിക്കുന്നത് , ഡേ കെയർ സെൻറ്റ റിൽ നിന്ന് അമ്മയോടൊപ്പം മടങ്ങുകയായിരുന്ന അഞ്ചു വയസുകാരിയെ , ഹൂറയിലെഗോൾഡൻ സാൻഡ് സ് അപ്പാർട്ട്മെന്റിന് സമീപം കാർനിർത്തി ‘അമ്മ കോൾഡ് സ്റ്റോറിൽ കയറിയ തക്കം നോക്കി പ്രതി കാറോടൊപ്പം തട്ടിക്കൊണ്ടു പോകുകയായിരുന്നു ,തുടർന്ന് നടന്ന പോലീസ് നടത്തിയ അന്വേഷത്തിനൊടുവിൽ കൂട്ട് പ്രതിയായ ഏഷ്യൻ വംശജയുടെ റൂമിൽ നിന്നും സാറയെ പിറ്റേ ദിവസം രാത്രി കണ്ടെത്തുകയായിരുന്നു