

മനാമ :ബഹ്റൈനിലെ ഏറ്റവും പുതിയ പത്താമത്തെ ശാഖയായ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ അത്യാധുനിക റേഡിയോളജി, ഇമേജിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി ഫ്യൂജി ഫിലിം മിഡിൽ ഈസ്റ് FZEയുമായാണ് തന്ത്രപ്രധാന കരാർ ഒപ്പുവച്ചത്. ദുബായിൽ നടന്ന വേൾഡ് ഹെൽത്ത് എക്പോ ദുബൈ 2026-ലാണ് കരാർ ഔപചാരികമായി ഒപ്പുവെച്ചത്. ബഹ്റൈനിൽ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പുമായുള്ള ഫുജിഫിലിമിന്റെ ആദ്യ സമഗ്ര സഹകരണമാണിത്. രാജ്യത്തിന്റെ രോഗനിർണയ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കുള്ള പ്രധാനപ്പെട്ട മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.
കരാർ പ്രകാരം, അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ ഗൾഫ് മേഖലയിലെ ആദ്യ AI-സജ്ജമായ എംആർഐ സംവിധാനം, അത്യാധുനിക സിടി സ്കാൻ സാങ്കേതികവിദ്യ, ഹൈഎൻഡ് ഡിജിറ്റൽ എക്സ്-റേ സംവിധാനം, മൊബൈൽ എക്സ്-റേ യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന ഫുജിഫിലിമിന്റെ നവീന മെഡിക്കൽ ഇമേജിംഗ് സംവിധാനങ്ങൾ സ്ഥാപിക്കും. ഇത് രോഗനിർണയ കൃത്യത വർധിപ്പിക്കാനും ചികിത്സാ പ്രക്രിയ വേഗത്തിലാക്കാനും രോഗികൾക്ക് മികച്ച പരിചരണം നൽകാനും സഹായിക്കും. കരാർ പ്രകാരം, അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ ഗൾഫ് മേഖലയിലെ ആദ്യ AI-സജ്ജമായ എംആർഐ സംവിധാനം, അത്യാധുനിക സിടി സ്കാൻ സാങ്കേതികവിദ്യ, ഹൈഎൻഡ് ഡിജിറ്റൽ എക്സ്-റേ സംവിധാനം, മൊബൈൽ എക്സ്-റേ യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന ഫുജിഫിലിമിന്റെ നവീന മെഡിക്കൽ ഇമേജിംഗ് സംവിധാനങ്ങൾ സ്ഥാപിക്കും. ഇത് രോഗനിർണയ കൃത്യത വർധിപ്പിക്കാനും ചികിത്സാ പ്രക്രിയ വേഗത്തിലാക്കാനും രോഗികൾക്ക് മികച്ച പരിചരണം നൽകാനും സഹായിക്കും. “ലോകോത്തര ഇമേജിംഗ് സാങ്കേതികവിദ്യയിൽ മുന്നിൽ നിൽക്കുന്ന ഫുജിഫിലിമുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ബഹ്റൈനിലേക്ക് ലോകോത്തര രോഗനിർണയ സാങ്കേതികവിദ്യകൾ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കൂട്ടുകെട്ട് എന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകൾ സ്വീകരിച്ച് മികച്ച ക്ലിനിക്കൽ ഫലങ്ങൾ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഈ സഹകരണം രോഗികൾക്ക് ഏറ്റവും പുതിയ മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യകളുടെ ഗുണം ലഭ്യമാക്കുമെന്നും അൽ ഹിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.








