കൊല്ലം പ്രവാസി അസോസിയേഷന്‍ മന്ത്രി പി.സി വിഷ്ണുനാഥിനെ ആദരിച്ചു

ബഹ്‌റൈൻ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍ എ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍  ആദരിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കൊല്ലം പ്രവാസി അസോസിയേഷന്‍റെ  ഈ വര്‍ഷത്തെ സുവനീറും മന്ത്രിക്കു കൈമാറി. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ്‌ തങ്കച്ചന്‍, അസിസ്റ്റന്റ്റ് ട്രഷറര്‍ സിദ്ധീക്ക് ഷാന്‍ എന്നിവര്‍ ചേര്‍ന്നു മന്ത്രിക്കു മെമെന്റോ കൈമാറി. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു