
അൽ ഖൂദ്: താങ്ങാനാവുന്ന നിരക്കിൽ സമഗ്ര ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി അൽ ഖൂദ് 7-ൽ പ്രവർത്തിക്കുന്ന റവാബി മെഡി കെയർ പുതിയ ആരോഗ്യപരിരക്ഷാ പാക്കേജുകളും പ്രത്യേക മെഡിക്കൽ സേവനങ്ങളും അവതരിപ്പിച്ചു. വെറും 9 ഒമാൻ റിയാലിന് 22-ലധികം മെഡിക്കൽ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടുന്ന സമ്പൂർണ്ണ ആരോഗ്യ പാക്കേജാണ് റവാബി മെഡി കെയർ അവതരിപ്പിച്ചത്. ഇ.സി.ജി, കൊളസ്ട്രോൾ, ലിവർ ഫംഗ്ഷൻ, കിഡ്നി ഫംഗ്ഷൻ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, തൈറോയ്ഡ് പരിശോധന, ഫാസ്റ്റിംഗ് ഗ്ലൂക്കോസ്, HbA1c, സി.ബി.സി, അയേൺ, കാൽസ്യം തുടങ്ങിയ പ്രധാന പരിശോധനകൾ പാക്കേജിൽ ഉൾപ്പെടുന്നു.
പ്രതിരോധ ആരോഗ്യപരിചരണത്തോടൊപ്പം സ്‌മൈൽ കെയർ ഡെന്റൽ ഓഫറും റവാബി മെഡി കെയർ പ്രഖ്യാപിച്ചു. ഇതോടൊപ്പം വിപുലമായ വന്ധ്യതാ ചികിത്സാ സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. സീനിയർ മെഡിക്കൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിലും ആധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങളുടെ സഹായത്തോടെയും പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.നിലവിൽ ജനറൽ പ്രാക്ടീഷണർ, ഡെന്റൽ, ഗൈനക്കോളജി വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാണ്. PDO മെഡിക്കൽ സേവനവും ഇവിടെ ലഭ്യമാണ്. പീഡിയാട്രിക് വിഭാഗം ഉടൻ ആരംഭിക്കും. വിസ മെഡിക്കൽ സേവനങ്ങളും അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.വിവിധ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും റവാബി മെഡി കെയറിൽ സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് വിവിധ ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി റവാബി മെഡി കെയർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 21ന് ക്ലിനിക്കിൽ നടക്കും. രക്തദാനത്തിന് സന്നദ്ധരായവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.സമൂഹത്തിന്റെ നിർണായകമായ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം എല്ലാ കുടുംബങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് റവാബി മെഡി കെയർ എക്സിക്യൂട്ടീവ് മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഡോ. കൃഷ്ണപ്രിയ, ഡോ. നാൻസി ഡിസൂസ, ഡോ. ബിഉല ജോസഫ്, പാർച്ചേഴ്‌സ് മാനേജർ മുഹമ്മദ് ഫായിസ്, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് വൈഷാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
റവാബി മെഡി കെയർ
അൽ ഖൂദ് 7-ൽ, സീബ് കോടതിക്ക് സമീപം പ്രവർത്തിക്കുന്ന റവാബി മെഡി കെയർ ഉയർന്ന നിലവാരത്തിലുള്ളതും താങ്ങാനാവുന്നതുമായ മൾട്ടി-സ്പെഷ്യാലിറ്റി ആരോഗ്യ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
Highlights
9 റിയാലിന് 22+ മെഡിക്കൽ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും
സ്‌മൈൽ കെയർ ഡെന്റൽ ഓഫർ
വിപുലമായ വന്ധ്യതാ ചികിത്സാ സേവനങ്ങൾ
PDO മെഡിക്കൽ സേവനം ലഭ്യം
പീഡിയാട്രിക് വിഭാഗം ഉടൻ
വിസ മെഡിക്കൽ സേവനം അടുത്ത മാസം
നവംബർ 21ന് രക്തദാന ക്യാമ്പ്







