
മനാമ : ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ആറിന് ഇൻഡ്യൻ ക്ലബിൽ നടക്കുന്ന ” സ്നേഹപൂർവ്വം പത്തനംതിട്ട ” പ്രവാസി സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ: ബിന്ദു കൃഷ്ണ നിർവ്വഹിച്ചു. പത്തനംതിട്ടയുടെ മണ്ണും , മനസ്സും എപ്പോഴും മതസൗഹാർദ്ദത്തിൻ്റെയും, സഹവർത്തിത്വത്തിൻ്റെയും ഉജ്ജല മാതൃകയാണ്. പ്രകൃതി രമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും വേറിട്ടു നിർക്കുന്ന പത്തനംതിട്ട , വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെയാണ് പുരോഗതിയുടെ പാതയിൽ മുന്നേറിയത് . നവംബർ 6 ന് നടക്കുന്ന ഈ പ്രവാസി സംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു. ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിലിൻ്റെയും , ജനറൽ കൺവീനർ ജോൺസൺ ടി.തോമസ്സിൻ്റെയും നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രകാശനത്തിൽ ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം , ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം , വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ ,നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, മനുമാത്യു , ജീസൺ ജോർജ് , ഷെമിം കെ സി, ജേക്കബ് തേക്ക്തോട് , ജില്ലാ സെക്രട്ടറി ശോഭ സജി, എ പി മാത്യു, കോശി ഐപ്പ്, സിജി തോമസ്സ്, ബിബിൻ മാടത്തേത്ത് , ബ്രൈറ്റ് രാജൻ , ബിനു മാമൻ,എബിൻ ജോൺ, സിജു ചെറിയാൻ,നിഷാ ശാമൂവേൽ, അനിയൻ കുഞ്ഞ് , റെജി ചെറിയാൻ , നിഥിൻ റാന്നി,സതീഷ് ജോർജ് , എബി ,എന്നിവർ നേതൃത്വം നൽകി..







