ദോഹ: പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നുളള എഴുത്തുകാരെ ഗള്‍ഫിലേക്ക് കൊണ്ടുവന്ന് അവാര്‍ഡ് നല്‍കുകയും അവരെ കൊണ്ടുനടന്ന് ആഘോഷിക്കുകയും ചെയ്യുന്ന പ്രവണത നിര്‍ത്തണമെന്ന് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ്. പകരം അവാര്‍ഡുകള്‍ കൊടുക്കേണ്ടത് പ്രവാസികളായ ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കാനായി ശ്രമിക്കണമെന്നും അദ്ദേഹം ഒരു പ്രമുഖ മദ്ധ്യമത്തോട് പറഞ്ഞു. ‘സംസ്കൃതി’യുടെ പ്രഭാഷണം: ഇരുപതാം അധ്യായത്തില്‍ സംബന്ധിക്കാന്‍ ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.
എന്തിനും ഏതിനും സ്വന്തം കാര്യത്തെക്കാള്‍ മറ്റുള്ളവരുടെ കാര്യത്തെ കുറിച്ച് ആലോചിക്കാനും അതിനെ കുറിച്ച് തലപുകക്കാനുമാണ് പ്രവാസിയുടെ ജീവിതത്തിലെ നല്ളൊരു പങ്കും ചെലവാകുന്നത്. അതിലൊന്നാണ് നാട്ടില്‍നിന്നുള്ള സാഹിത്യകാരന്‍മാരെ കൊണ്ടുവന്ന് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
അത് വാങ്ങിക്കൊണ്ടുപോയവര്‍ നാട്ടില്‍ചെന്ന് പ്രവാസികളുടെ നന്‍മയുള്ള മനസിനെകുറിച്ച് നല്ല വാക്ക് പറയുകയോ പ്രവാസികളുടെ വേവലാതികള്‍ കാര്യമായി എഴുതുകയോ ഉണ്ടായിട്ടില്ല. അവാര്‍ഡ് വാങ്ങി നാട്ടില്‍ ചെന്നശേഷം പ്രവാസികളെ കുറിച്ച് പരിഹാസം നടത്തിയ ഒരു പ്രമുഖ എഴുത്തുകാരനെ കുറിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മുടെ നാട്ടില്‍നിന്നുള്ള പ്രവാസികളെന്നും 14 വര്‍ഷത്തോളം പ്രവാസിയായിരുന്ന തനിക്ക് അതെല്ലാം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആദ്യസിനിമയായ ഗര്‍ഷോം എടുത്തകാലത്ത് ഉണ്ടായിരുന്നതും ആ സിനിമയില്‍ പറഞ്ഞതുമായ പ്രശ്നങ്ങളില്‍ മാറ്റമില്ളോത്തതോ അതില്‍കൂടുതല്‍ രൂക്ഷമായിരിക്കുന്നതിനോ കാരണം. ഇന്നും പ്രവാസികളില്‍ നല്ളൊരു പങ്കും അനുഭവിക്കുന്ന വേദനകളും പ്രശ്നങ്ങളും നമ്മുടെ നാട്ടില്‍ ഭരണകൂടങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. നടപ്പില്‍ വരുത്താന്‍ തുനിഞ്ഞ നിയമങ്ങള്‍ക്കുപോലും ഉദ്യോഗസ്ഥരുടെ അനാസ്ഥകള്‍ കാരണം ഫലമുണ്ടായില്ല. ഇന്ത്യയില്‍ കുടിയേറ്റ നിയമം സമഗ്രമായി പൊളിച്ചെഴുതണമെന്നും പി.ടി കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.
കടപ്പാട് : ഗൾഫ് മാധ്യമം,ഖത്തർ