
ഗൾഫ് കപ്പ് നാടൻപന്തുകളി: കുവൈത്തിനെ തോൽപ്പിച്ച് ബഹ്റൈൻ ജേതാക്കൾ
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (ബി.കെ.എൻ.ബി.എഫ്) നേതൃത്വത്തിൽ അൽ അഹലി ക്ലബ്ബിന്റെ ഫ്ലഡ്ലൈറ്റ് മൈതാനിയിൽ സംഘടിപ്പിച്ച ഗൾഫ് കപ്പ് നാടൻപന്തുകളി മത്സരത്തിൽ കുവൈത്ത് കേരള നേറ്റീവ് ബോൾ ഫെഡറേഷനെ (കെ.കെ.എൻ.ബി.എഫ്) പരാജയപ്പെടുത്തി ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ജേതാക്കളായി.
ഫൈനലിൽ മാറ്റുരച്ച ഇരു ടീമുകൾക്കും ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. നാടൻപന്തുകളി രംഗത്തെ മുതിർന്ന താരങ്ങളായ കുവൈത്ത് ടീമിലെ സഖറിയയെയും സാമിനെയും ചടങ്ങിൽ ആദരിച്ചു.
ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങൾ നേടിയവർ:
- മികച്ച കാലടിക്കാരൻ: വിനു (ബി.കെ.എൻ.ബി.എഫ്)
- മികച്ച കൈവെട്ടുകാരൻ: ജിത്തു (കെ.കെ.എൻ.ബി.എഫ്)
- മികച്ച പൊക്കിവെട്ടുകാരൻ: അനന്തു (കെ.കെ.എൻ.ബി.എഫ്)
- മികച്ച പിടുത്തക്കാരൻ: റിന്റോ (ബി.കെ.എൻ.ബി.എഫ്)
- മികച്ച കളിക്കാരൻ: വിനു (ബി.കെ.എൻ.ബി.എഫ്)
കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി, ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്കോപ്പ വട്ടവേലിൽ, ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, പ്രതിഭ രക്ഷാധികാരി ബിനു മണ്ണിൽ, ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.







