കെ.സി.ഇ.സി. മാർ തിമൊഥെയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയുടെ കോട്ടയം -കൊച്ചി ഭദ്രസനാധിപൻ അഭിവന്ദ്യ റൈറ്റ് റവ. തോമസ് മാർ തിമൊഥെയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി. കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.ബഹ്റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ വെച്ച് നടത്തിയ സ്വീകരണ യോഗത്തിന് കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോണ്‍, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേല്‍ ജോണ്‍, റവ. ഫാദർ റിജോ ചാക്കോ, റവ. സാമുവേല്‍ വര്‍ഗ്ഗീസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍ കെ.സി.ഇ.സി. യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഈ രാജ്യത്ത് നമുക്ക് നല്‍കിയിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് ഇവിടുത്തെ രാജ കുടുംബത്തിനോടും ജനങ്ങളോടും എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.