ലണ്ടന്‍ : രാത്രി നടക്കാനിറങ്ങവേ റോഡരികില്‍ വീണു അവശയായ വൃദ്ധ ആംബുലന്‍സിനായി തണുത്തു വിറച്ചു കിടന്നത് മൂന്നു മണിക്കൂര്‍ . നൈറ്റ് ഡ്രസും സ്ലിപ്പറുമിട്ട് മരച്ചോട്ടില്‍ കിടന്ന വൃദ്ധയുടെ അവസ്ഥ ദയനീയമായിരുന്നു. മാഞ്ചസ്റ്റര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് അര മൈല്‍ ദൂരെയായിരുന്നു സംഭവം.
വെളുപ്പിന് രണ്ടു മണിക്ക് ടാക്‌സി ഡ്രൈവറാണ് വൃദ്ധയെ ആദ്യം കണ്ടത് .വീണതിന്റെ വേദനയില്‍ ഇവര്‍ കരയുകയായിരുന്നു. അയല്‍ക്കാരിയായ അയിഷ നസീര്‍ ആംബുലന്‍സ് എത്തുംവരെ തലയണയും ബ്ലാങ്കെറ്റും നല്‍കി വൃദ്ധയ്‌ക്കൊപ്പമിരുന്നു. ഇവരുടെ എല്ലുകള്‍ ഒടിഞ്ഞാലോ എന്ന ഭയത്തിലാണ് സ്വന്തമായി ആശുപത്രിയിലെത്തിക്കാന്‍ അയല്‍ക്കാര്‍ മുതിര്‍ന്നില്ല.
ഒരു മണിക്കൂറിന് ശേഷം പോലീസ് എത്തിയിട്ടും ആംബുലന്‍സ് വന്നില്ല. തങ്ങള്‍ പലതവണ വിളിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയതായി അയല്‍ക്കാര്‍ പറയുന്നു. വാക്കിങ് സ്റ്റിക്കുമായാണ് വൃദ്ധ നാടക്കാനിറങ്ങിയത്. അടിയന്തര ഘട്ടത്തിലെത്തേണ്ട ആംബുലന്‍സ് ഒടുക്കം വന്നത് നാലരയോടെയായിരുന്നു.