ബഹ്‌റൈൻ : കണ്ണൂർ ഇരിട്ടി സ്വദേശിയായ ബ്ലസൻ മാത്യുവിന്റെയും അനിതാ ബ്ലസൻ മാത്യുവിന്റെയും രണ്ടാമത്തെ മകൻ ഡിലൻ ബ്ലസൻ മാത്യു ആണ് കഴിഞ്ഞ ദിവസം സൽമാനിയാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. നാല് ദിവസം മുൻപ് പനിയും തൊണ്ട വേദനയും ആയതിനെ തുടർന്ന് ചികിത്സ തേടിയിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം വീണ്ടും രോഗം മുതൽ വീണ്ടും മൂർച്ഛിക്കുക യായിരുന്നു , അതിനെ തുടർന്നാണ് മരണം സംഭവിച്ചത് ,കഴിഞ്ഞ എട്ടു വർഷക്കാലമായി ബഹ്‌റിനിൽ ഉളള പിതാവ് അത്യാവശ്യ കാര്യത്തിനായി നാട്ടിലേക്കു പോയിരുന്നു , രാവിലെ 8.30 നു സെന്റ് മേരീസ് പള്ളിയിലെ പൊതു ദർശനത്തിനു ശേഷം മൃതദേഹം നാളെ 2.30 നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും