പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ മുന്നേറുന്നു

munthiri-newഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി, സാന്‍ട്രി, താല എന്നിവിടങ്ങളില്‍ ഇന്നലെ നടന്ന ആദ്യ പ്രദര്‍ശനത്തിലൂടെയാണ് പുലിമുരുകന്റെ അയര്‍ലണ്ടിലെ കളക്ഷന്‍ റിക്കോര്‍ഡ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ തകര്‍ത്തത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘അയർലണ്ടിൽ പ്രദർശനഗത്തിനെത്തിക്കുന്നത് പി.ജെ എന്റെർറ്റൈന്മെന്റ്സ് ആണ്. കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി,ഡണ്‍ഡാല്‍ക്ക്,ലിമറിക്ക്,രാത്‌മൈന്‍സ്,സ്ലൈഗോ,വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, ഡണ്‍ലേരി, സാന്‍ട്രി, താല എന്നിവിടങ്ങളില്‍ ഇന്ന് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

maxresdefault-8