അടുക്കളയില്‍ പാറ്റകള്‍ , ലെസ്റ്ററിലെ ഇന്ത്യന്‍ ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചു

34272_1ലണ്ടന്‍ : അടുക്കളയില്‍ പാറ്റകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍ ഫുഡ് സേഫ്റ്റി അധികൃതരെത്തി അടച്ചുപൂട്ടിച്ചു. ലെസ്റ്ററിലെ സാന്‍ഡ്സ് ഓഫ് ഗ്ലെന്‍ഫീല്‍ഡ് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അടച്ചുപൂട്ടിയത്. ഒരാള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം നാലിന് ഇവര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് ചത്തതും അല്ലാത്തതുമായ പാറ്റകളെയും അവയുടെ മുട്ടകളും കണ്ടെത്തി. സ്റ്റോറിലും ഫ്രീസറുകളിലും പാറ്റകളുടെ സാന്നിധ്യം കണ്ടു. ഫെബ്രുവരി ഏഴിന് വീണ്ടും എത്തിയ സംഘം പരിശോധന നടത്തി. ഇതോടെ അടിയന്തരമായി കട അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ചത്തതും ജീവനുള്ളതുമായ നിരവധി പാറ്റകളെ ഇവിടെ നിന്ന് കണ്ടെടുത്തതായി ബ്ലാഡി ജില്ലാ കൗണ്‍സിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇതില്‍ മിക്ക പാറ്റകളും ഭക്ഷണ പദാര്‍ഥങ്ങളില്‍ കയറി ഇറങ്ങുന്നതായും കണ്ടെത്തി. അവിടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഇത്തരം അന്തരീക്ഷത്തില്‍ ആഹാരം പാചകം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി. ഹോട്ടല്‍ മാലിന്യവിമുക്തമാക്കിയ ശേഷം അധികൃതര്‍ വീണ്ടും പരിശോധന നടത്തും. തുടര്‍ന്ന് വൃത്തിയുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ തുറക്കാന്‍ അനുവാദം നല്‍കും.

 

ഹോട്ടലിന്റെ വാതിലില്‍ എഴുതിയ കുറിപ്പില്‍ തങ്ങളുടെ വിലയേറിയ അതിഥികള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആഹാരം ഉണ്ടാക്കി കൊടുക്കുമെന്നു ഉടമകള്‍ പറയുന്നു. ഹോട്ടലിലെ അറ്റകുറ്റപ്പണികള്‍ നടത്താനും ഉപകരണങ്ങള്‍ മാറ്റാനുമായി ഈ സമയം വിനിയോഗിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞമാസം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയില്‍ 15 കാരി മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റസ്‌റ്റോറന്റിനെ പ്രതിസ്ഥാനത്തു നിര്‍ത്തി പൂട്ടിച്ചിരുന്നു. എലി സാന്നിധ്യം ഉള്ള ഭക്ഷണം കഴിഞ്ഞു ഉണ്ടായ അലര്‍ജി കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ആയിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. വൃത്തിയില്ലാത്ത ഭക്ഷണമാണ് നല്‍കിയതെന്നും ഇതില്‍ മാനേജ് മെന്റിനു വീഴ്ച പറ്റിയതായും ബ്‌ളാക്ക്‌ബേണ്‍ കൊര്‍ണേഴ്‌സ് കോടതിയില്‍ സമര്‍പ്പിച്ച ഇന്‍ക്വസ്റ്റ് പറയുന്നു.
ലങ്കാഷെയറിലെ ഓസ്‌വാള്‍ഡ് ട്വിസിളിലെ റോയല്‍ സ്‌പൈസ് റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മേഗാന്‍ ലീ എന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പുതുവത്സര ദിനത്തിന്റെ തലേന്നാണ് അലര്‍ജിയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് മരിക്കുകയും ചെയ്തു.
ഡിസംബര്‍ 30 നായിരുന്നു മേഗാന്‍ ലീ ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ചത്. അലര്‍ജിയെ തുടര്‍ന്ന് റോയല്‍ ബ്‌ളാക്ക്‌ബേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം ലീ മരിച്ചു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഭക്ഷണത്തിലെ അലര്‍ജിയാണെന്നാണ് പറയുന്നത്. സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ബ്‌ളാക്ക്‌ബേണിലെയും റോസന്‍ഡേലിലെയും രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിനുശേഷം മാര്‍ച്ചു 16 നു ഈ കേസ് പരിഗണിക്കും.
വൃത്തിയില്ലാത്ത ഭക്ഷണം നല്‍കിയെന്ന് ആരോപിച്ചു ആരോഗ്യ വകുപ്പ് ഹോട്ടലിനു നോട്ടീസു നല്‍കിയിയിരുന്നു.അന്വേഷണം പൂര്‍ത്തിയാകുന്നത് വരെഹോട്ടല്‍ അടപ്പിച്ചിരിക്കുകയാണ്.

34272_1