നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറക്കുകയോ ചെയ്താൽ പിഴ

number-plate.jpg.image.784.410റിയാദ്∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അടിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നമ്പർ പ്ലേറ്റ് കേടുപാട് സംഭവിച്ചാൽ പുതിയതിന് അപേക്ഷിക്കാൻ 100 റിയാൽ ഫീസ് ഒടുക്കേണ്ടിവരും.

നമ്പർ പ്ലേറ്റിൽ അക്കങ്ങളോ അക്ഷരങ്ങളോ രണ്ടുമോ മായുക, മുന്നിലോ, പിന്നിലോ ഉള്ള നമ്പർ പ്ലേറ്റ് ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ രണ്ടുമോ നശിക്കുക തുടങ്ങിയവക്ക് പരിഹാരം കാണുന്നില്ലെങ്കിൽ നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം നിയമലംഘനങ്ങൾ ‘കുല്ലുനാ അംന്’ എന്ന ആപ്ലിക്കേഷൻ വഴി അറിയിക്കണമെന്ന് ജനറൽ ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.