പ്രവാസി മലയാളി ഫെഡറേഷൻ‍ ജി.സി.സി മീറ്റ് ബഹ്‌റിനിൽ

23cda4c7-538e-4d9c-aa59-d0cfd053c988ബഹ്‌റൈൻ : പ്രവാസി മലയാളി ഫെഡറേഷൻ‍ ജി.സി.സി മീറ്റ് ബഹ്‌റിനിൽ‍ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. മാർ‍ച്ച് 3ന് ഉച്ചയ്ക്ക് ഒരുമണിക്ക് മണിക്ക് അദ്‌ലിയ ഫുഡ് വേൾ‍ഡ് െറെസ്റ്ററന്റിൽ വച്ച് നടക്കുന്ന പരുപാടിയിൽ വിവിധ രാജ്യങ്ങളിൽ‍ നിന്നായി നൂറോളം പ്രതിനിധികളും ഗ്ലോബൽ‍ ഭാരവാഹികളും പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി പ്രതിനിധി സമ്മേളനം, ബിസിനസ് മീറ്റ്, ക്യാൻ‍സർ‍ വിദഗ്ദ്ധൻ ഡോ. വി.പി ഗംഗാധരന്റെ ബോധവൽ‍ക്കരണ ക്ലാസ് എന്നിവയും നടക്കും . വാർ‍ത്താ സമ്മേളനത്തിൽ‍ കോ-ഓർഡിനേറ്ററും ഗ്ലോബൽ‍ വൈസ് പ്രസിഡണ്ടുമായ ബഷീർ‍ അന്പലായി, ജന. കൺ‍വീനർ‍ ഡോ. ജോർ‍ജ് മാത്യു, പ്രസിഡണ്ട് ജോൺ‍ ഫിലിപ്പ്, ജന. സെക്രട്ടറി പി.കെ വേണു ഗോപാൽ‍, അജിത്കുമാർ‍, അലക്‌സ് ബേബി, മൂസ്സക്കുട്ടി ഹാജി എന്നിവർ‍ പങ്കെടുത്തു