പി.കെ ശ്രീമതി ടീച്ചർക്ക് സലാലയിലും മസ്കറ്റിലും സ്വീകരണം

WhatsApp Image 2017-03-08 at 8.12.22 AM (1)സലാല,മസ്കറ്റ് :സലാല കൈരളിയുടെ ക്ഷണപ്രകാരം പി.കെ ശ്രീമതി ടീച്ചർ നാളെ ഒമാനിൽ എത്തും,വെള്ളിയാഴ്ച രാത്രി അൽ ലുബാൻ പാലസ് ഹാളിൽവെച്ചുനൽകുന്ന സ്വീകരണത്തിൽ പി.കെ ശ്രീമതി ടീച്ചർപങ്കെടുക്കും.സലാലയിൽ നിന്നും മസ്കറ്റിൽ എത്തുന്ന ശ്രീമതി ടീച്ചർ മാർച്ച് 11ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന വനിതാ ദിനഘോഷ പരുപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിയെ ആദരിക്കുമെന്നും സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു. സ്ത്രീത്വം ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിൽ, ഓർമ്മപ്പെടുത്തലുകൾക്കപ്പുറം എന്ന് പേരിട്ട് വനിതാ ദിനം ആഘോഷിക്കുന്നതിന് കേരള വിഭാഗം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അടിച്ചമർത്തപ്പെടേണ്ട വരല്ല സ്ത്രീകൾ എന്ന കാഴ്ചപ്പാടാണ് പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരള വിഭാഗത്തിനുള്ളത്. അത് കൊണ്ട് തന്നെയാണ് നിരവധി സ്ത്രീ വിമോചന സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ശ്രീമതി ടീച്ചറെപ്പോലുള്ള വ്യക്തി പങ്കെടുക്കുന്നതെന്നും അറിയിച്ചു.മസ്കറ്റിലെ പ്രവാസി സമൂഹത്തെ ആകെ ക്ഷണിക്കുന്നതായി കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.തുടർന്ന് ഞായറാഴ്ച തിരിച്ചു ഡൽഹിയിലേക്ക് പോകും.