ബഹ്‌റിനിൽ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്താവളത്തിലെ പൊതുശൗചാലയത്തിൽ

ബഹ്‌റൈൻ : കഴിഞ്ഞ ദിവസമാണ് ഇന്റർനാഷണൽ എയർപോർട്ടിലെ പൊതുശൗചാലയത്തിൽ നവജാതശിശുവിന്റെ മൃതദേഹമാ കണ്ടെത്തിയത് . പ്രസവിച്ച് നിമിഷങ്ങൾക്കുശേഷം കുഞ്ഞിനെ അതിന്റെ മാതാവ് ഇവിടുത്തെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്ന് കരുതുന്നു .
സംഭവത്തെ കുറിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായി ചൈൽഡ് ആൻഡ് ഫാമിലി ആക്ടിങ് ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു . പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും, കുട്ടിയുടെ മൃതശരീരം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട് ,വനിതയ്‌ക്കെതിരെ ബഹ്‌റൈൻ അധികൃതർ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്, പ്രതി സ്വദേശത്തേക്കു കടന്നു കളഞ്ഞതായി ആണ് സൂചന