ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി

മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള അധിക സ്ഥലം, മസ്‌കറ്റ് വിമാനത്താവളത്തില്‍ ലോഞ്ച് സേവനം എന്നിവ ടിക്കറ്റിനൊപ്പം ഓഫര്‍ നിരക്കില്‍ പണം അടച്ച് ബുക്ക് ചെയ്യാനാകും. 20 ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒമാന്‍ എയറിന്റെ പരിഷ്‌കരിച്ച ലഗേജ് നിയമം ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഒരു യാത്രക്കാരന് ഒരു ലഗേജ് എന്ന നിലയിലാണ് പുതിയ നിയന്ത്രണം. അധിക ലഗേജിന് ഒന്ന് മുതല്‍ 20 കിലോക്ക് വരെ 16 റിയാല്‍ നല്‍കണം. ഒരു കിലോയാണ് അധിക ലഗേജ് എങ്കിലും 16 റിയാല്‍ നല്‍കണം. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കും.