ബഹ്‌റൈൻ കേരളീയ സമാജം രാജ്യാന്തര പുസ്തകമേള തുടങ്ങി

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം ഡിസി ബുക്സുമായി ചേർന്നു സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേള ശശി തരൂർ എംപി ഉദ്​ഘാടനം ചെയ്തു.കേരളീയ സമാജം പ്രസിഡന്റ്​ പി.വി. രാധാകൃഷ്​ണപിള്ള അധ്യക്ഷനായിരുന്നു. രവി ഡിസി, സമാജം ജന. സെക്രട്ടറി എൻ.കെ. വീരമണി, ബഹ്​റൈൻ ക്രൗൺ പ്രിൻസ്​ കോർട്​ പ്രസിഡന്റ്​ ശൈഖ്​ ഖലീഫ ബിൻ ദെയ്​ജ്​ ആൽ ഖലീഫ, ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി ആനന്ദ്​ പ്രകാശ്​, സമാജം സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്​, വൈസ്​ പ്രസിഡന്റ്​ ആഷ്​ലി ജോർജ്​, പുസ്​തകോത്സവം കൺവീനർ ഡി. സലിം തുടങ്ങിയവർ സംബന്ധിച്ചു.തരൂരി​​െൻറ ‘ആൻ ഇറ ഓഫ് ഡാർക്​നസ്​- ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തി​​െന്റ മലയാളം പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്​തു.