ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിന്

മനാമ:ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിനു നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലെ മെഗാ ഷോ വേദിയിൽ സമ്മാനിക്കും.മുരളീധരൻ പള്ളിയത്തിന്റെ നേതൃത്വത്തിലാണ് ‘നിങ്ങളോടൊപ്പം’ എന്ന ഷോ നടത്തുന്നതെന്നു ചെയർമാൻ എഫ്.എം. ഫൈസൽ, പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണകുമാർ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.