ജിസിസി – യുഎസ് ഉച്ചകോടി: ഒമാൻ സംഘം സൗദിയിൽ

മസ്‌കത്ത് ∙ റിയാദിൽ നടക്കുന്ന ജിസിസി-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഒമാൻ സംഘം സൗദിയിൽ എത്തി. രണ്ട് ദിവസങ്ങളിലായി റിയാദിൽ വിവിധ ഉച്ചകോടികൾ നടക്കുന്നുണ്ട്. 37 രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടികളിൽ പ്രധാനപ്പെട്ടതാണ് ജിസിസി നേതാക്കളൊരുമിക്കുന്ന ജിസിസി – യുഎസ് ഉച്ചകോടി. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദിന്റെ നേതൃത്വത്തിലാണ് സംഘം ഒമാനെ പ്രതിനിധീകരിക്കുന്നത്.