ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ജൂൺ 24 മുതൽ 29 വരെയാണ് പൊതു അവധി.വെള്ളിയും ശനിയും ഉൾപ്പെടെ 8 ദിവസത്തെ അവധി ആണ് ലഭിക്കുക.ജൂലൈ രണ്ട് ഞായറാഴ്ച ആയിരിക്കും പ്രവർത്തി ദിവസം ആരംഭിക്കുക.അവധി സ്വകാര്യ മേഖലക്കും ബാധകമാണ് ,പൊതു അവധി നല്കാൻ സാധിക്കാതെ അവധി ദിനത്തിൽ ജോലി ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലവും,പിന്നീട് അവധി നൽകുകയും വേണമെന്ന് താഴിൽ മന്ത്രി ഷേക്ക് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അറിയിച്ചു. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടിവരും.അവധി സംബന്ധിച്ച പരാതി ഉണ്ടെകിലും മന്ത്രാലയത്തിനെ അറിയിക്കാവുന്നതാണ്.